സമൂഹമാധ്യമങ്ങളിൽ റീൽസ് പങ്കുവെച്ച് സ്വകാര്യ സ്കൂളുകളെ തുടർച്ചയായി പ്രോത്സാഹിപ്പിച്ചെന്ന വിവാദത്തിൽപ്പെട്ട സർക്കാർ സ്കൂൾ അധ്യാപിക ബൂക്യ ഗൗതമി സർക്കാർ സർവീസിൽ നിന്ന് രാജിവച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മാമില്ലഗുഡം സർക്കാർ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന ഗൗതമി 12 വർഷത്തെ സേവനത്തിനാണ് വിരാമമിട്ടത്. ......
ചെന്നൈ: തമിഴ്നാട് പ്രതിപക്ഷ നേതാവ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ. നടി തൃഷയെ പരാമർശിച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ ദ്വയാർഥ പ്രസംഗം തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ വിവാദമാകുന്നു. ......
ന്യൂഡൽഹി: കേരളം പതിറ്റാണ്ടുകളായി കാത്തിരുന്ന പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഏറെ ചർച്ചയായ സിൽവർ ലൈൻ, അതിവേഗ റെയിൽ പദ്ധതികളും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് നിലവിലുള്ള റെയിൽവേ കോച്ച് ഫാക്ടറികൾ ആവശ്യത്തിന് ഉത്പാദനം നടത്തുന്നുണ്ടെന്നും അതിനാൽ പുതിയത് ആവശ്യമില്ലെന്നുമാണ് കേന്ദ്ര നിലപാട്. ......
ന്യൂഡൽഹി: ഇന്ത്യയിലെ നിരവധി വാട്സാപ്പ് ഉപയോക്താക്കൾ അപ്രതീക്ഷിത സാങ്കേതിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടെന്നാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന പരാതി. ......
ന്യൂഡൽഹി: കേരളത്തിന്റെ സിൽവർ ലൈൻ, ഹൈസ്പീഡ് റെയിൽ പദ്ധതികളുമായി മുന്നോട്ടുപോകില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഈ പദ്ധതികൾ ഉപേക്ഷിച്ച സാഹചര്യത്തിൽ കേന്ദ്രത്തിനും തുടർനടപടികൾ ഇല്ലെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. ......
ബംഗളുരു : ഈ മാസം പതിമൂന്നിന് നടത്താൻ പ്രഖ്യാപിച്ച സംസ്ഥാന ബന്ദിൽ നിന്നും കൃഷിക്കാരും കന്നഡ സംഘങ്ങളും വിട്ടുനിൽക്കണമെന്നും ബന്ദാഹ്വാനം പിൻവലിക്കണമെന്നും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ അഭ്യർത്ഥിച്ചു. സർവകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ആ അഭ്യർത്ഥന നടത്തിയത്. ......
ചെന്നൈ: നടി തൃഷയെ പരോക്ഷമായി ലക്ഷ്യമിട്ടെന്ന വിമർശനത്തിന് ഇടയാക്കിയ പരാമർശവുമായി ഡി.എം.കെ. നേതാവും തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ......
ന്യൂഡൽഹി: ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തിയോട് ചേർന്ന തന്ത്രപ്രധാന മേഖലയിലേക്കുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്താൻ പുതിയ റെയിൽപാത പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. വടക്കൻ ബംഗാളിലെ ഖുനിയ മോർ മുതൽ ജൽധാക്ക വരെ 17 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ പാതയ്ക്കായി 272 കോടി രൂപ റെയിൽവേ മന്ത്രാലയം അനുവദിച്ചു.
സിലിഗുരി എംപി രാജു ബിസ്തയാണ് പദ്ധതിയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ......
15 വയസ്സുകാരിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തി. അസം ഹൈലാകണ്ടി ജില്ലയിൽ ശനിയാഴ്ച്ചയാണ് സംഭവം. ബന്ധുവീട്ടിലെ ചടങ്ങിൽ നിന്ന് മടങ്ങിയെത്തിയ കുടുംബാംഗങ്ങളാണ് സ്വന്തം വീട്ടിനുള്ളിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ......
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്ത് പ്രതിദിനം ശരാശരി 25 സർക്കാർ സ്കൂളുകൾ വീതം പ്രവർത്തനം അവസാനിപ്പിച്ചതായി നീതി ആയോഗിന്റെ പുതിയ റിപ്പോർട്ട്. രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പത്ത് വർഷത്തെ പുരോഗതിയും വെല്ലുവിളികളും വിലയിരുത്തുന്ന റിപ്പോർട്ടിലാണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ......